211 റൺസിന് യുഎഇയെ പുറത്താക്കി, അയര്‍ലണ്ടിന് 138 റൺസ് വിജയം

Sports Correspondent

ലോകകപ്പ് യോഗ്യത മത്സരത്തിൽ ജയത്തോടെ അയര്‍ലണ്ട് മടങ്ങി. ഇന്ന് യുഎഇയ്ക്കെതിരെ ടീം 138 റൺസ് വിജയം ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 349/4 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎഇ 211 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 39 ഓവറിൽ യുഎഇയുടെ ഇന്നിംഗ്സ് അവസാനിച്ചു.

ജോഷ്വ ലിറ്റിൽ, ആന്‍ഡി മക്ബ്രൈന്‍, ജോര്‍ജ്ജ് ഡോക്രെൽ, കര്‍ട്ടിസ് കാംഫര്‍ എന്നിവരാണ് അയര്‍ലണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടിയത്. 45 റൺസ് നേടിയ മുഹമ്മദ് വസീം യുഎിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സഞ്ചിത് ശര്‍മ്മ 44 റൺസും ബേസിൽ ഹമീദ് 39 റൺസും നേടി പുറത്തായി.