“അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നത് തെറ്റായിരുന്നു”

- Advertisement -

അംബാട്ടി റായുഡുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പ്പെടുത്താതിരുന്നത് തെറ്റായ തീരുമാനം ആയിരുന്നെന്ന് ഹർഭജൻ സിംഗ്. ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ നാലാം സ്ഥാനക്കാരനായി ഇറങ്ങാനിരുന്നത് റായുഡുവായിരുന്നു. എന്നാൽ ലോകകപ്പിനായി ഇന്ത്യ പുറപ്പെട്ടപ്പോൾ ടീമിൽ വിജയ് ശങ്കർ ആയിരുന്നു സ്ഥാനം പിടിച്ചത്. ഈ സീസൺ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായാണ് റായുഡു കളം നിറഞ്ഞത്.

48 പന്തിൽ 71 റൺസ് എടുത്ത റായുഡു ചെന്നൈ സൂപ്പർ കിംഗ്സിനെ വിജയത്തിലേക്ക് നയിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. ക്രിക്കറ്റിൽ പ്രായം ഒരു അളവ് കോലല്ലെന്നും ടാലന്റ് ആണ് മുഖ്യമെന്നും റായുഡു ബാറ്റ് കൊണ്ട് തെളിയിച്ചെന്നും ഹർഭജൻ സിംഗ് പറഞ്ഞു. ഇനി ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരം നടക്കുക.

Advertisement