വസിം ജാഫറിന്റെ എക്കാലത്തെയും മികച്ച ഐ.പി.എൽ ടീമിന്റെ ക്യാപ്റ്റൻ ധോണി

- Advertisement -

മുൻ ഇന്ത്യൻ താരം വസിം ജാഫറിന്റെ എക്കാലത്തെയും മികച്ച ഐ.പി.എൽ ടീമിന്റെ ക്യാപ്റ്റനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ കൂടിയാണ് മഹേന്ദ്ര സിംഗ് ധോണി. നിലവിലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് വസിം ജാഫർ തന്റെ എക്കാലത്തെയും മികച്ച ഐ.പി.എൽ ടീമിനെ തിരഞ്ഞെടുത്തത്.

വസിം ജാഫറിന്റെ 12 അംഗ ടീമിൽ 8 ഇന്ത്യൻ താരങ്ങൾ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന, എം.എസ് ധോണി, ഹർദിക് പാണ്ട്യ, അശ്വിൻ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ. ഇവരെക്കൂടാതെ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ, അഫ്ഗാൻ താരം റഷീദ് ഖാൻ, വെസ്റ്റിൻഡീസ് താരം റസ്സൽ, ശ്രീലങ്കൻ താരം മലിംഗ എന്നിവരും വസിം ജാഫറിന്റെ എക്കാലത്തെയും മികച്ച ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ താരം രവീന്ദ്ര ജഡേജ പന്ത്രണ്ടാമനായിട്ടാണ് ടീമിൽ അവസരം ലഭിച്ചത്.

Advertisement