വാഷിംഗ്‌ടൺ സുന്ദറും നെഗിയും ബാംഗ്ലൂരിൽ

- Advertisement -

തമിഴ്നാട്ടിൽ നിന്നുള്ള വാഷിംഗ്‌ടൺ സുന്ദർ ബാംഗളൂരിൽ. 3 കോടി 20 ലക്ഷം രൂപ കൊടുത്താണ് സുന്ദറിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്. സുന്ദറിനെ സ്വന്തമാക്കാൻ പഞ്ചാബ് അവസാനം വരെ ലേലം വിളിച്ചെങ്കിലും മികച്ച തുക നൽകി ബാംഗ്ലൂർ താരത്തെ സ്വന്തമാക്കുകയായിരുന്നു. ഈ കഴിഞ്ഞ ശ്രീലങ്കക്കെതിരെയുള്ള ഏകദിനത്തിലും ടി20യിലും സുന്ദർ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ തവണ റൈസിംഗ് പൂനെയുടെ ടീമിൽ അംഗമായിരുന്നു സുന്ദർ.

അതെ സമയം ഡൽഹിയിൽ നിന്നുള്ള പവൻ നെഗിയെയും ബാംഗ്ലൂർ സ്വന്തമാക്കി. റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചാണ് ബാംഗ്ലൂർ നെഗിയെ ടീമിലെത്തിച്ചത്. ഒരു കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് വാങ്ങിയ താരത്തെ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് ബാംഗ്ലൂർ ടീമിലെത്തിക്കുകയായിരുന്നു. താരം കഴിഞ്ഞ ഐ.പി.എല്ലിൽ  ഡൽഹിയുടെ കൂടെയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement