“എന്തിനാണ് തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് എന്ന് ക്ലബ് പറഞ്ഞില്ല” – വാർണർ

Davidwarner

സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനാണ് എന്ന് അറിയില്ല എന്ന് എസ് ആർ എച് മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഈ സീസണിൽ തുടക്കത്തിൽ ഏപ്രിലിൽ വാർണർക്ക് പകരം കെയ്ൻ വില്യംസണെ സൺ റൈസേഴ്സ് ക്യാപ്റ്റൻ ആയി നിയമിച്ചിരുന്നു.ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റതോടെ ആയിരുന്നു ഈ തീരുമാനം.

ഉടമകളായ ട്രെവർ ബെയ്‌ലിസ്, ലക്ഷ്മൺ, മൂഡി, മുരളി എന്നിവരോട് അങ്ങേയറ്റം ബഹുമാനനുണ്ട് എന്നും എന്നാൽ ഒരു തീരുമാനം എടുക്കുമ്പോൾ, അത് ഏകകണ്ഠമായിരിക്കണം എന്നും വാർണർ ഇന്ന് പറഞ്ഞു.

“എന്നെ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം എന്തുകൊണ്ടാണ് എന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് വിശദീകരിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞില്ല എന്നതാണ്.” അദ്ദേഹം പറഞ്ഞു.

“നിങ്ങൾ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി നൂറോളം മത്സരം കളിച്ചിട്ടുണ്ട് എന്നിട്ടും ചെന്നൈയിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ എനിക്ക് നാല് മോശം പ്രകടനം ഉണ്ടായതിന് ഇത്തരം ഒരു തീരുമാനം എടുക്കരുതായിരുന്നു. ആ തീരുമാനം ദഹിക്കാൻ വിഷമമായിരന്നു. എനിക്ക് ഒരിക്കലും ഉത്തരങ്ങൾ ലഭിക്കില്ലെന്ന് ഞാൻ കരുതുന്ന ചോദ്യങ്ങൾ ഇപ്പോഴും ബാക്കി ഉണ്ട്. വാർണർ പറഞ്ഞു.

സൺറൈസേഴ്സിനെ ഇനിയും പ്രതിനിധീകരിക്കാൻ താൻ ഇഷ്ടപ്പെടുന്നു. പക്ഷേ വ്യക്തമായും, ആ തീരുമാനം ഉടമസ്ഥരുടേതാണ് എന്നും അദ്ദേഹം പറഞ്ഞു.

Previous article” ബാലൻ ഡി ഓർ പോരാട്ടം ലെവൻഡോസ്കിയും മെസ്സിയും ബെൻസിമയും തമ്മിൽ “
Next articleറബാഡയുടെ മോശം ഫോം, ഡല്‍ഹിയുടെ തലവേദന – ബ്രയന്‍ ലാറ