വാൽഷിനെയും സഹീർ ഖാനെയും ആഡം സാമ്പയെയും വാങ്ങാൻ ആരുമില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഹെയ്ഡൻ വാൽഷ്, അഫ്ഗാനിസ്ഥാൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ, ഓസ്‌ട്രേലിയൻ ബൗളർ ആഡം സാമ്പ, ന്യൂസിലാൻഡ് ബൗളർ ഇഷ് സോധി എന്നിവർക്ക് ആവശ്യക്കാരില്ല.

ആഡം സാമ്പക്ക് ഒരു കോടിയും ഇഷ് സോധിക്ക് 75 ലക്ഷവും സഹീർ ഖാനും വാൽഷിനും 50 ലക്ഷം രൂപയുമായിരുന്നു അടിസ്ഥാന വില. കരീബിയൻ പ്രീമിയർ ലീഗിൽ ഒരുപാട് ആവശ്യക്കാർ ഉണ്ടായിരുന്ന വാൽഷിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരും സ്വന്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു ഇഷ് സോധി. റൈസിങ് പൂനെ സൂപ്പർ ജയന്റിന് വേണ്ടി കളിച്ച താരമാണ് ആദം സാമ്പ.

Previous articleകോള്‍ട്ടര്‍ നൈലിനായി ചാമ്പ്യന്മാരുടെ വടം വലി, 8 കോടിയ്ക്ക് താരം മുംബൈയ്ക്ക് സ്വന്തം
Next articleകിംഗ്സ് ഇലവനുമായി ലേല പോരാട്ടം, പീയുഷ് ചൗളയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്