ലേലത്തിൽ ടീമിന് വേണ്ട താരങ്ങളെ ലഭിച്ചുവെന്ന് ആർ.സി.ബി ക്യാപ്റ്റൻ വിരാട് കോഹ്‌ലി

Photo:Twitter/@imVkohli
- Advertisement -

ഐ.പി.എൽ ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ട താരങ്ങളെ ലഭിച്ചുവെന്ന് ആർ.സി.ബി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ആർ.സി.ബി വാങ്ങിയ താരങ്ങളിൽ ഒരുപാട് സന്തോഷവാൻ ആണെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ആർ.സി.ബിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സംസാരിക്കുകയായിരുന്നു ആർ.സി.ബി ക്യാപ്റ്റൻ. ആർ.സി.ബി സ്വന്തമാക്കിയ താരങ്ങൾ ടീമിനെ മികച്ച രീതിയിൽ മുന്നേറാൻ സഹായിക്കുമെന്നും വിരാട് കൊഹ്‌ലി പറഞ്ഞു.

കഴിഞ്ഞ വർഷം ഐ.പി.എല്ലിൽ ആർ.സി.ബി മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും ഈ വർഷം അതിലും മെച്ചമപെട്ട പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഐ.പി.എൽ ലേലത്തിൽ ആർ.സി.ബി ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻമാക്‌സ്‌വെൽ, ന്യൂസിലാൻഡ് താരം കെയ്ൽ ജാമിസൺ, ഓസ്‌ട്രേലിയൻ താരം ഡാൻ ക്രിസ്ത്യൻ എന്നിവരെ സ്വന്തമാക്കിയിരുന്നു. കൂടാതെ ബേസ് തുകക്ക് മാറ്റ് 5 താരങ്ങളെയും ആർ.സി.ബി സ്വന്തമാക്കിയിരുന്നു.

Advertisement