സഞ്ജു സാംസൺ ഇനി രാജസ്ഥാൻ റോയൽസിനെ നയിക്കും

Sanjusamson

ഐപിഎൽ 2021 ൽ രാജസ്ഥാൻ റോയൽസിനെ മലയാളി താരം സഞ്ജു സാംസൺ നയിക്കും. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തതിന് പിന്നാലെയാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി വിവരം പുറത്ത് വരുന്നത്. രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമയായ മനോജ് ബാദലെയാണ് സഞ്ജു സാംസൺ ക്യാപ്റ്റനാകുന്ന കാര്യം സ്ഥിരീകരിച്ചത്.

സഞ്ജു സാംസൺ ക്യാപ്റ്റൻ ആവുന്നതിന് പുറമേ കുമാർ സങ്കക്കാര രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ ആയിയെത്തും. വിക്കറ്റ് കീപ്പർ കൂടിയായ സഞ്ജു സാംസൺ എന്ത് കൊണ്ടും ടീമിനെ നയിക്കാൻ യോഗ്യനാണെന്നും മനോജ് കൂട്ടിച്ചേർത്തു.

Previous articleഫിഞ്ചിനേയും മോറിസിനേയും റിലീസ് ചെയ്ത് ആർസിബി
Next articleജുവൻഡെ ആദ്യ ഇലവനിൽ, ഫകുണ്ടോ ഇല്ല, ബെംഗളൂരുവിനെതിരെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ്