മലയാളി താരം സച്ചിൻ ബേബി സൺറൈസേഴ്‌സിൽ

- Advertisement -

മലയാളി താരം സച്ചിൻ ബേബിയെ സൺറൈസേഴ്‌സ് സ്വന്തമാക്കി. ബേസ് തുകയായ 20 ലക്ഷത്തിനാണ് സച്ചിൻ ബേബി ഹൈദരാബാദിൽ എത്തുന്നത്. കഴിഞ്ഞ തവണ ബാംഗ്ലൂർ ടീമിന്റെ ഭാഗമായിരുന്നു സച്ചിൻ ബേബി. 2013ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് സച്ചിൻ ബേബി ഐ.പി.എല്ലിൽ എത്തുന്നത്.

പഞ്ചാബിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ സന്ദീപ് ശർമയേയും സൺറൈസേഴ്‌സ് സ്വന്തമാക്കി. 3 കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്. കൊൽക്കത്തയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള വെല്ലുവിളികൾ അതിജീവിച്ചാണ് താരം ഹൈദരാബാദിൽ എത്തുന്നത്. കഴിഞ്ഞ ഐ.പി.എല്ലിൽ താരം കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement