പന്തിന്റെ പരിക്ക് പ്രശ്നമാണ്, താരം എന്നു കളിക്കും എന്ന് വ്യക്തമാക്കി ശ്രേയസ്

20201012 105910
- Advertisement -

ഡെൽഹി കാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ റിഷബ് പന്ത് ടീമിൽ എത്താൻ വൈകും. റിഷബ് പന്തിന്റെ പരിക്ക് സാരമുള്ളത് ആണെന്നും താരം ഒരാഴ്ച കൂടെ എന്തായാലും പുറത്ത് ഇരിക്കേണ്ടി വരും എന്നും ഡെൽഹി ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ പറഞ്ഞു. ഇന്നലെ മുംബൈക്ക് എതിരായ മത്സരത്തിൽ റിഷബ് പന്ത് കളിച്ചിരുന്നില്ല. പന്ത് ഇല്ലാത്തത് കൊണ്ട് തന്നെ ടീമിൽ രണ്ട് മാറ്റങ്ങൾ ഡെൽഹിക്ക് നടത്തേണ്ടി വന്നിരുന്നു.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ആയിരുന്നു പന്തിന് പരിക്കേറ്റത്. ഒരാഴ്ച കൂടെ വിശ്രമം വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പന്ത് കൂടുതൽ കരുതലോടെ തിരികെ വരും എന്നാണ് തന്റെ പ്രതീക്ഷ എന്ന് ശ്രേയസ് പറഞ്ഞു. പന്ത് തിരികെ എത്തുന്നത് വരെ വിദേശ താരം അലക്സ് കാരെ ആകും ഡെൽഹിയുടെ വിക്കറ്റ് കാക്കുക.

Advertisement