ചെന്നൈ സൂപ്പർ കിങ്സിനെതിരായ ജയം ആർ.സി.ബിയുടെ ഏറ്റവും പൂർണ്ണമായ പ്രകടനകളിലൊന്നാണെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ചെന്നൈ സൂപ്പർ കിങ്സിനെ 37 റൺസിന് തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ആർ.സി.ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 52 പന്തിൽ നിന്ന് 90 റൺസ് എടുത്ത വിരാട് കോഹ്ലി മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ ആർ.സി.ബി വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ ആയിരുന്നെന്നും എന്നാൽ ടൈം ഔട്ടിന്റെ സമയത്ത് 140-150 റൺസ് മികച്ച സ്കോർ ആവുമെന്ന് ഞങ്ങൾ സംസാരിച്ചെന്നും വിരാട് കോഹ്ലി പറഞ്ഞു. എന്നാൽ ഇതിനേക്കാൾ കൂടുതൽ റൺസ് കണ്ടെത്താൻ കഴിഞ്ഞെന്നും ഒരു പ്രേത്യക താരത്തിലുള്ള പിച്ചായിരുന്നു ഇതെന്നും തുടർച്ചയായുള്ള രണ്ട് മത്സരങ്ങൾക്ക് മുൻപ് ജയം കണ്ടെത്താൻ കഴിഞ്ഞത് മികച്ച കാര്യമാണെന്നും വിരാട് കോഹ്ലി പറഞ്ഞു.
ഓരോ പന്തും ഗാലറിയിലേക്ക് അടിച്ചു കയറ്റുന്നതിന് പകരം സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് കളിച്ചതെന്നും വിരാട് കോഹ്ലി പറഞ്ഞു. ഒരുപാട് ടി20 മത്സരങ്ങൾ കളിച്ച അനുഭവം അവസാന ഓവറുകളിൽ സെറ്റ് ആയ ബാറ്റ്സ്മാൻ കളിച്ച മികച്ച സ്കോർ കണ്ടെത്താനാവുമെന്ന് തനിക്ക് മനസ്സിലാക്കി തന്നെന്നും വിരാട് കോഹ്ലി പറഞ്ഞു.













