ഓജയെയും സ്റ്റൈനെയും ആർക്കും വേണ്ട

- Advertisement -

മുൻ ഇന്ത്യൻ സ്പിന്നർ  പ്രഗ്യാൻ ഓജയയെയും ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെൽ സ്റ്റൈനെയും ആരും ലേലം വിളിച്ചെടുത്തില്ല. ഓജക്ക് 50 ലക്ഷവും സ്റ്റൈന് ഒരു കോടിയും ആയിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.

പരിക്ക് പിടി കൂടിയതാണ് ഡെൽ സ്റ്റൈന് വിനയായത്. ഐപിഎല്ലിൽ മികച്ച റെകോടുള്ള സ്റ്റൈൻ വിറ്റുപോവുമെന്നാണ് കരുതിയിരുന്നത് എങ്കിലും സ്റ്റൈനെ വാങ്ങാൻ ആരും രംഗത്തെത്തിയില്ല. പരിക്ക് മൂലം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും സ്റ്റൈൻ പിന്മാറിയിരുന്നു.

ഓസീസ് ബൗളർ നാഥാൻ ലിയോണിനെയും ആരും വാങ്ങാൻ തയ്യാറായില്ല. ഒന്നരക്കോടി ആയിരുന്നു ലിയോണിന്റെ അടിസ്ഥാന വില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement