“നെറ്റ്സിൽ റസലിന് ബൗൾ ചെയ്യാതെ രക്ഷപ്പെടും”

- Advertisement -

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹീറോ ആയ റസലിനെതിരെ പരിശീലനത്തിൽ ബൗൾ ചെയ്യാൻ ഭയമാണെന്ന് കൊൽക്കത്തയുടെ ബൗളർ പിയൂഷ് ചൗള. ഇന്നലെ ആർ സി ബിക്കെതിരെ അവസാന മൂന്ന് ഓവറിൽ തകർത്തടിച്ച് റസൽ വിജയം നേടിത്തന്നിരുന്നു‌. അതിനു ശേഷമാണ് റസലിന്റെ ബാറ്റിംഗിനെ കുറിച്ച് പിയൂഷ് ചൗള സംസാരിച്ചത്.

റസലിന്റെ ബാറ്റിംഗ് പുറത്ത് നിന്ന് കാണാം അതിംഗംഭീരമാണെന്ന് പിയൂഷ് പറഞ്ഞു. ഇത് നാലാം തവണയാണ് റസൽ ഈ സീസണിൽ ഇത്തരത്തിൽ അടിച്ചു കസറുന്നത് എന്നും റസൽ ടീമിനെ ശക്തമാക്കി മാറ്റുന്നു എന്നും പിയൂഷ് പറഞ്ഞു‌. നെറ്റ്സിൽ റസലിനെതിരെ പന്ത് എറിയുമ്പോൾ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ താൻ എപ്പോഴും റസലിന് ബൗൾ ചെയ്യാതെ രക്ഷപ്പെടാറാണെന്ന് പിയൂഷ് പറഞ്ഞു. അഥവാ ബൗൾ ചെയ്യുക ആണെങ്കിൽ അത് ഓഫ് സൈഡ് വൈഡായോ, അല്ലെങ്കിൽ കാലിനോ ആയിരിക്കും എന്നും എന്നാൽ മാത്രമേ തനിക്ക് നേരെ അടിക്കാതിരിക്കൂ എന്നും പിയൂഷ് പറഞ്ഞു.

Advertisement