നിതീഷ് റാണ കൊറോണ പോസിറ്റീവ്

Sunil Narine Nithish Rana Kkr Kolkatha Ipl
Photo: IPL

കൊൽക്കത്ത നെറ്റ് റൈഡേഴ്സ് ബാറ്റ്സ്മാൻ നിതീഷ് റാണ കൊറോണ പോസിറ്റീവ്. രണ്ട്‌ ദിവസം മുമ്പ് കൊൽക്കത്ത നെറ്റ് റൈഡേഴ്സ് ബയോ ബബിളിൽ എത്തിയ നിതീഷ് റാണ ടെസ്റ്റിൽ പോസിറ്റീവ് ആവുക ആയിരുന്നു. താരം ഗോവയിലെ വെക്കേഷൻ കഴിഞ്ഞാണ് കൊൽക്കത്ത ക്യാമ്പിൽ എത്തിയത്. താരം ഇപ്പോൾ ഐസൊലേഷനിൽ ആണ്. അടുത്ത ആഴ്ച ഒരിക്കൽ കൂടെ കൊറോണ ടെസ്റ്റിന് വിധേയമായ ശേഷം നെഗറ്റീവ് അയാളെ നിതീഷ് റാണയ്ക്ക് ഇനി പരിശീലനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഐ പി എൽ ബബിളിൽ എത്തിയ ആദ്യ കൊറോണ പൊസിറ്റിവ് കേസാണ് ഇത്. ഡൽഹിക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫ്യിയിലും സഖ്ലൈൻ മുസ്താഖ് ടൂർണമെന്റിലെ നിതീഷ് കളിച്ചിരുന്നു. അവസാന നാലു സീസണിലും മുന്നൂറു റണ്ണിൽ കൂടുതൽ ഐ പി എല്ലിൽ അടിച്ചിട്ടുള്ള താരം കൂടിയാണ് നിതീഷ് റാണ.