ടെസ്റ്റിലെ വെടിക്കെട്ട് ബാറ്റിങ് ഉപകാരമായി, മൊയീൻ അലി 7 കോടിക്ക് ചെന്നൈ ടീമിൽ

ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി ഇനി ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കും. 7 കോടിക്കാണ് മൊയീൻ അലിയെ ചെന്നൈ സ്വന്തമാക്കിയത്. മൊയീൻ അലിക്ക് വേണ്ടി ശക്തമായ ലേലം തന്ന് നടന്നു. സി എസ് കെയും പഞ്ചാബ് കിങ്സും പോരാടി എങ്കിലും അവസാനം 7 കോടിക്ക് ചെന്നൈ മൊയീൻ അലിയെ സ്വന്തമാക്കുക ആയിരുന്നു. അവസാന ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ വെടിക്കെട്ട് പ്രകടനം നടത്തിയത് മൊയീൻ അലിക്ക് സഹായകരമായി.

33കാരനായ താരം അവസാന രണ്ടു സീസണുകളിലും ആർ സി ബിയുടെ താരമായിരുന്നു. ആർ സി ബി അവസാനം താരത്തെ റിലീഷ് ചെയ്യുക ആയിരുന്നു. മികച്ച സ്പിൻ ബൗളറും ഒപ്പം അറ്റാക്കിങ് ബാറ്റ്സ്മാനുമാണ് മൊയീൻ അലി.

Previous articleഷാക്കിബ് അല്‍ ഹസന്‍ കൊല്‍ക്കത്തയിലേക്ക്
Next articleശിവം ഡുബേ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കും