മുസ്തഫിസുറിനു പിന്നാലെ പാറ്റ് കമ്മിന്‍സിനെയും സ്വന്തമാക്കി മുംബൈ, ഉമേഷ് യാദവ് ഇനി ബാംഗ്ലൂരിലേക്ക്

- Advertisement -

2.2 കോടി രൂപയ്ക്ക് ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കിയതിനു തൊട്ടുപിന്നാലെ പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 5.4 കോടി രൂപയ്ക്കാണ് 2 കോടി അടിസ്ഥാന വിലയുള്ള താരം വിറ്റു പോയത്. അതേ സമയം ഇന്ത്യന്‍ പേസ് ബൗളര്‍ ഉമേഷ് യാദവിനെ സ്വന്തമാക്കുവാനായി ഡല്‍ഹിയും പഞ്ചാബുമാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് രാജസ്ഥാനും വില നാല് കോടിയടുത്തെത്തിയപ്പോള്‍ ബാംഗ്ലൂരും രംഗത്തെത്തി. ബാംഗ്ലൂര്‍ രംഗത്തെത്തിയതോടെ 4.2 കോടിയ്ക്ക് ഉമേഷ് യാദവിനെ സ്വന്തമാക്കുവാന്‍ കോഹ്‍ലിയുടെ സംഘത്തിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement