മക്ഡൊണാൾഡ് രാജാസ്ഥാൻ പരിശീലക സംഘത്തിൽ ഇനിയില്ല

Images (26)

രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകൻ ആയിരുന്ന മക്ഡൊണാൾഡ് ക്ലബ് വിട്ടു. ഒരു സീസൺ കൊണ്ടാണ് ആൻഡ്ര്യു മക്ഡൊണാൾഡ് ക്ലബ് വിടുന്നത്. കോവിഡ് സമയത്ത് ടീമിനെ പരിശീലിപ്പിച്ച മക്ഡൊണാൾഡിന് നന്ദി പറയുന്നതായി ക്ലബ് അറിയിച്ചു. ഓസ്ട്രേലിയ പുരുഷ ടീമിനൊപ്പവും ദി ഹണ്ട്രഡിൽ ബർമിങ്ഹാം ഫിനിക്സിന് ഒപ്പവും ആകും ഇനി മക്ഡൊണാൾഡ് ഉണ്ടാവുക.

പുതിയ മുഖ്യ പരിശീലകനെ ഇതുവരെ രാജസ്ഥാൻ പ്രഖ്യാപിച്ചിട്ടില്ല. ട്രെവർ പെന്നിയെ ടീമിന്റെ ലീഡ് അസിസ്റ്റന്റ് പരിശീലകനായി നിയമിച്ചിട്ടുണ്ട്. മുമ്പ് ശ്രീലങ്കയുടെ മുഖ്യ പരിശീലകനായും ഇന്ത്യയുടെ ഫീൽഡിംഗ് കോച്ചായും ഒക്കെ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പെന്നി. ശ്രീലങ്കൻ ഇതിഹാസ ബാറ്റ്സ്മാൻ സംഗക്കാര ആണ് രാജസ്ഥാന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയുള്ളത്.