ധോണി ക്യാപ്റ്റൻസിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് സഞ്ജയ് മഞ്ചരേക്കർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ ക്യാപ്റ്റൻസിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നും മഞ്ചരേക്കർ പറഞ്ഞു. ക്യാപ്റ്റനായ ധോണി ടീമിന്റെ ബാറ്റിങ്ങിൽ നിന്ന് പിന്നോട്ട് മാറിനിന്ന് ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ നയിക്കുന്നത് കണ്ടാൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

ചെന്നൈ ടീമിൽ സാം കൂരനെയും ലുങ്കി എൻഗിഡിയെയും ഉൾപ്പെടുത്താനുള്ള ധോണിയുടെ തീരുമാനത്തെയും സഞ്ജയ് മഞ്ചരേക്കർ പ്രകീർത്തിച്ചു. കൂടാതെ രവീന്ദ്ര ജഡേജയെയും സാം കൂരനെയും നേരത്തെ ഇറക്കാനുള്ള ധോണിയുടെ തീരുമാനം വിജയം കണ്ടെന്നും മഞ്ചരേക്കർ അഭിപ്രായപ്പെട്ടു. മത്സരത്തിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയെങ്കിലും 2 പന്ത് നേരിട്ട ധോണി റൺസ് ഒന്നും അടക്കാതെ പുറത്താവാതെ നിന്നു. ധോണിയുടെ നേതൃത്വത്തിൽ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

Previous articleപവര്‍പ്ലേയ്ക്ക് ശേഷം വിക്കറ്റുകളുമായി രാജസ്ഥാന്‍ സ്പിന്നര്‍മാര്‍, രാഹുല്‍ തെവാത്തിയ്ക്ക് മൂന്ന് വിക്കറ്റ്
Next articleസമനിലയിൽ തീർന്ന മത്സരത്തിൽ റോമയ്ക്ക് 3-0ന്റെ തോൽവി