ലുങ്ങി ചെന്നൈയിൽ കളിക്കും,

- Advertisement -

ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ലുങ്ങി എങ്കിടിയെ ചെന്നൈ സ്വന്തമാക്കി, 50 ലക്ഷം രൂപ മുടക്കിയാണ് ചെന്നൈ ലുങ്ങിയെ ടീമിൽ എത്തിച്ചത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദക്ഷിണാഫ്രിക്കൻ ടീമിൽ അംഗമാണ് ലുങ്ങി. ഇന്ത്യൻ ബൗളർ കനിഷ്‌ക് സേഥ്, ബാറ്റ്സ്മാൻ ദ്രുവ് ഷോറെ എന്നിവരെയും ചെന്നൈ അടിസ്ഥാന വിലയായ 20 ലക്ഷം മുടക്കി സ്വന്തമാക്കിയിട്ടുണ്ട്.

യുവതാരം ശരത് ലൂമ്പയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 20 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന ലൂമ്പയെ അടിസ്ഥാന വിലക്ക് തന്നെ സ്വന്തമാക്കാൻ മുംബൈക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement