ഐപിഎലിലെ പുത്തന്‍ ടീമുകളായി!!!!

Sports Correspondent

ഐപിഎൽ 2022ന് പത്ത് ടീമുകള്‍ എന്ന ബിസിസിയുടെ പ്രഖ്യാപനത്തിന്റെ പൂര്‍ത്തീകരണം ഇന്ന് യുഎഇയിൽ നടന്നു. അഹമ്മദാബാദും ലക്നൗവും ആസ്ഥാനമാക്കിയുള്ള രണ്ട് പുതിയ ഫ്രാഞ്ചൈസികളെയാണ് ഇന്ന് ഐപിഎൽ ഗവേണിംഗ് കൗണ്‍സിൽ പ്രഖ്യാപിച്ചത്.

7090 കോടി രൂപയ്ക്ക് സഞ്ജീവ് ഗോയങ്ക നയിക്കുന്ന RPSG ഗ്രൂപ്പ് ആണ് ലക്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. അതേ സമയം സ്വകാര്യ ഇക്വിറ്റി ഫേം ആയ സിവിസി അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി. 5166 കോടി രൂപയ്ക്കാണ് സിവിസി അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

ലേല നടപടികളിൽ താല്പര്യം കാണിച്ച 22 ഗ്രൂപ്പുകളിൽ നിന്ന് 10 ഗ്രൂപ്പുകളായി ചുരുക്കിയ ശേഷം ഇവരിൽ നിന്നാണ് അവസാന രണ്ട് സ്ഥാനക്കാരെ തീരുമാനിച്ചത്.