കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ല എന്ന് സെവാഗ്

Photo:Twitter/@imVkohli
- Advertisement -

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഒരിക്കൽ കൂടെ ഐ പി എല്ലിൽ കിരീടം നേടാൻ ആവാതെ സീസൺ അവസാനിപ്പിച്ചതോടെ അവരുടെ ക്യാപ്റ്റൻ വിരാട് കോഹ്ലി വലിയ വിമർശനങ്ങൾ ആണ് നേരിടുന്നത്‌. കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയണം എന്ന് കഴിഞ്ഞ ദിവസം ഗൗതം ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ ആ വാദങ്ങളെ തള്ളി സെവാഗ് കോഹ്ലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്‌. ഒരു ക്യാപ്റ്റൻ എന്നത് ടീം എത്ര നല്ലതാണോ അത്രയേ നല്ലതാകു എന്ന് സെവാഗ് പറഞ്ഞു.

ആർ സി ബി മാനേജ്മെന്റ് കോഹ്ലിയെ മാറ്റുകയല്ല വേണ്ടത് എന്നും പകരം ടീം മെച്ചപ്പെടുത്തുകയാണ് വേണ്ടത് എന്നും സെവാഗ് പറഞ്ഞു. കോഹ്ലി ഇന്ത്യയുടെയും ക്യാപ്റ്റൻ ആണ്‌. അവിടെ ടെസ്റ്റും ഏകദിനവും ട്വി20യും ഒക്കെ കോഹ്ലി വിജയിക്കുന്നുണ്ട്‌. അപ്പോൾ കോഹ്ലി അല്ല ബെംഗളൂരു ടീമാണ് പ്രശ്നം എന്ന് സെവാഗ് പറയുന്നു. ബെംഗളൂരു ഡിവില്ലേഴ്സിനെയും കോഹ്ലിയെയും അമിതമായി ആശ്രയിക്കുക ആണ്. അവർക്ക് നല്ല ഓപ്പണിങ് പോലും ഇല്ല എന്ന് സെവാഗ് പറയുന്നു. ഡിവില്ലേഴ്സ്, കോഹ്ലി, പടിക്കൽ എന്നിവർക്ക് പിന്തുണ നൽകാവുന്ന ഒരു ബാറ്റിങ് ലൈനപ്പ് ആർ സി ബി ഉണ്ടാക്കേണ്ടതുണ്ട് എന്നും സെവാഗ് പറഞ്ഞു.

Advertisement