കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഒരു താരം കൂടെ കൊറോണ പോസിറ്റീവ്

Img 20210508 095013
- Advertisement -

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ ടിം സിഫേർടിനും കൊറൊണാ സ്ഥിരീകരിച്ചു. താരം ഇപ്പോൾ അഹമ്മദബാദിലാണ്. നാളെ ന്യൂസിലൻഡ് താരങ്ങൾക്ക് ഒപ്പം തിരികെ നാട്ടിലേക്ക് പോകാൻ ഒരുങ്ങുക ആയിരുന്നു. കൊറോണ ടെസ്റ്റ് ഫലം വന്നതോടെ ടിമിന്റെ യാത്ര മുടങ്ങിയിരിക്കുകയാണ്. താരത്തിന് ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ട് എന്ന് ടീം റിപ്പോർട്ട് ചെയ്യുന്നു‌. ടിം സിഫേർടിനെ കൂടുതൽ ചികിത്സക്ക് വേണ്ടി ചെന്നൈയിലേക്ക് മാറ്റും. ചെന്നൈയുടെ കോച്ചായ മൈക്കിൾ ഹസിയെ ചികിത്സിക്കുന്ന സ്ഥലത്തേക്ക് ആകും ടിം സിഫേർടിനെയും മാറ്റുക. ഇതിനായു എയർ ആംബുലൻസ് സൗകര്യം ഉപയോഗിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് കൊറോണ പോസിറ്റീവ് ആകുന്ന മൂന്നാമത്തെ താരമാണ് ടിം. നേരത്തെ വരുൺ ചക്രവർത്തിയും സന്ദീപ് വാര്യറും കൊറോണ പോസിറ്റീവ് ആയിരുന്നു. ‌

Advertisement