ജേസൺ റോയിയെ ഡെൽഹി സ്വന്തമാക്കി

ഐ പി എൽ ലേലത്തിൽ ഇംഗ്ലീഷ് ബാറ്റ്സ്മാനായ ജേസൺ റോയിയെ ഡെൽഹി കാപിറ്റൽസ് സ്വന്തമാക്കി. ഒന്നരക്കോടിക്ക് ആണ് ജേസൺ റോയിയ്ർ ഡെൽഹി സ്വന്തമാക്കിയത്. റോയിയുടെ അടിസ്ഥാന വിലയും ഒന്നരക്കോടി തന്നെ ആയിരുന്നു. 29കാരനായ ജേസൺ മുമ്പ് ഡെൽഹി ഡെയർ ഡെവിൾസ് ആയിരുന്നപ്പോഴും ഡെൽഹിക്കായി കളിച്ചിട്ടുണ്ട്. ഗുജറാത്ത് ലയൺസിന്റെയും ഭാഗമായിരുന്നു. ഇപ്പോൾ ഐ സി സി ഏകദിന റാങ്കിംഗിൽ 17ആമത് ഉള്ള ബാറ്റ്സ്മാനാണ് റോയ്.

Previous articleലേല യുദ്ധത്തിന് ശേഷം മോര്‍ഗനെ സ്വന്തമാക്കി കൊല്‍ക്കത്ത
Next articleകേരളത്തില്‍ മാത്രമല്ല ഉത്തപ്പ രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിനൊപ്പം കളിക്കും