ഐ.പി.എൽ മുഴുവൻ അഴിമതിയാണെന്ന് ബിഷൻ സിങ് ബേദി

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് മുഴുവൻ അഴിമതിയാണെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദി. ഐ.പി.എല്ലിലേക്ക് വരുന്ന പണം എവിടുന്ന് വരുന്നുവെന്നോ ആ പണം എവിടേക്ക് പോവുന്നുവെന്നോ ആർക്കും അറിയില്ലെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

ഇന്ത്യയിൽ ഐ.പി.എല്ലിനെക്കാൾ വലിയൊരു അഴിമതി ഇല്ലെന്നും ബേദി കൂട്ടിച്ചേർത്തു. നേരത്തെ സൗത്ത് ആഫ്രിക്കയിൽ വെച്ച് ഐ.പി.എൽ മത്സരങ്ങൾ നടത്തിയപ്പോൾ ധന മന്ത്രിയുടെ സമ്മതമില്ലാതെ ഒരു പാട് പണം രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നും ബേദി ആരോപിച്ചു.

ഐ.പി.എല്ലിലെ താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി അവരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കരുതെന്ന് പറഞ്ഞ ബേദി മറ്റു ടി20 ടൂർണമെന്റുകളെ മാനദണ്ഡമാക്കിയാവണം ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നും പറഞ്ഞു.

Advertisement