ചെന്നൈയിൽ വെച്ച് തന്നെ തന്റെ വിരമിക്കൽ മത്സരം കളിക്കുമെന്ന സൂചനയുമായി ധോണി

Mahendra Singh Dhoni Wicket Keeping Csk Ipl
Photo: Twitter/IPL

ഈ വർഷത്തെ ഐ.പി.എൽ ടൂർണമെന്റോടെ വിരമിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയുമായി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈയിൽ വെച്ച് തന്റെ വിരമിക്കൽ മത്സരം കളിക്കുമെന്ന സൂചനയാണ് ധോണി നൽകിയത്.

തന്റെ ആരാധകർക്ക് തന്റെ വിടവാങ്ങൽ മത്സരം കാണാൻ അവസരം ഉണ്ടാവുമെന്നും ചെന്നൈയിൽ വന്ന് അവസാന മത്സരം കളിച്ച് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തനിക്ക് അവസരം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും ധോണി പറഞ്ഞു. 2019ലാണ് ധോണി അവസാനമായി ചെന്നൈയിൽ കളിച്ചത്. തുടർന്ന് നടന്ന രണ്ട് ഐ.പി.എൽ ടൂർണമെന്റുകളും കൊറോണ വൈറസ് ബാധയെ തുടർന്ന് ചെന്നൈ വെച്ച് നടന്നിരുന്നില്ല. അടുത്ത വർഷത്തെ ഐ.പി.എല്ലിനും ധോണി ഉണ്ടാവുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

Previous articleകൊഡ്രാഡോയുടെ കരാർ യുവന്റസ് പുതുക്കും, 2023വരെ താരം തുടരും
Next articleതനിക്ക് എപ്പോളാണ് ബൗളിംഗ് തരുന്നുവെന്നത് താന്‍ ചിന്തിക്കുന്നില്ല – നഥാന്‍ കോള്‍ട്ടര്‍-നൈൽ