ഐ.പി.എൽ ലേലത്തിൽ വാങ്ങാനാളില്ലാതെ വിക്കറ്റ് കീപ്പർമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ വാങ്ങാനാളില്ലാതെ വിക്കറ്റ് കീപ്പർ ബാറ്റസ്മാൻമാർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ ബംഗ്ലാദേശ് താരം മുഷ്‌ഫിഖുർ റഹീം, സൗത്ത് ആഫ്രിക്കൻ താരം ഹെയിൻറിച്ച് ക്ലാസ്സൻ, ഇന്ത്യൻ താരം നമാൻ ഓജ, ശ്രീലങ്കൻ താരം കുശാൽ പെരേര, വെസ്റ്റിൻഡീസ് താരം ഷൈ ഹോപ്പ് എന്നീ വിക്കറ്റ് കീപ്പർമാരെ ലേലത്തിൽ ആരും സ്വന്തമാക്കിയില്ല.

ഹെയിൻറിച്ച് ക്ലാസ്സൻ കഴിഞ്ഞ തവണ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു.  അവർക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 3 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. എല്ലാ താരങ്ങൾക്കും 50 ലക്ഷം വീതമായിരുന്നു അടിസ്ഥാന വില.

 

Previous articleറിലീസ് ചെയ്ത ജയ്ദേവ് ഉനഡ്കടിനെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്
Next articleഐപിഎൽ ലേലത്തിൽ വാങ്ങാനാളില്ലാതെ മോഹിത് ശർമ്മയും സ്റ്റെയിനും