ഹാർദ്ദിക് പാണ്ഡ്യയുടെ പരിക്ക് സാരമുള്ളതല്ല, ന്യൂസിലൻഡിന് എതിരെ കളിക്കും

Hardikpandya

ഹാർദ്ദിക് പാണ്ഡ്യയുടെ പരിക്ക് സാരമുള്ളതല്ല എന്ന് ബി സി സി ഐ അറിയിച്ചു. താരത്തിന്റെ സ്കാൻ റിപ്പോർട്ട് വന്നു എന്നും പരിക്ക് പ്രശ്നമുള്ളതല്ല എന്നു ബി സി സി ഐ അറിയിച്ചു. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ നേരിടുമ്പോൾ ആയിരുന്നു ഇന്ത്യൻ ബാറ്റർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. ബാറ്റിംഗിനിടെ ഹാർദിക്ക് തോളിന് ആണ് പരിക്കേറ്റു. അന്ന് ഹാർദിക് ഫീൽഡിന് കളത്തിലിറങ്ങിയിരുന്നില്ല. പകരം ഇഷാൻ കിഷനാണ് ഇന്ത്യക്കായി ഫീൽഡ് ചെയ്തത്‌.

പരിക്ക് സാരമുള്ളതല്ല എന്നതിനാൽ തന്നെ ഒക്ടോബർ 31ന് ന്യൂസിലൻഡിന് എതിരെ നടക്കുന്ന ഇന്ത്യയുടെ മത്സരത്തിൽ ഹാർദ്ദിക് ഉണ്ടാകും. എന്നാൽ ഹാർദ്ദികിനെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം എന്നാണ് ഇന്ത്യൻ ആരാധകർ ആവശ്യപ്പെടുന്നത്.

Previous articleഒലെ സ്പർസിന് എതിരായ മത്സരം വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി തുടരാൻ സാധ്യത
Next articleഈ വിജയം നാട്ടിലുള്ളവര്‍ക്ക് ആഘോഷിക്കുവാനുള്ള വക നല്‍കുമെന്ന് കരുതുന്നു – റഷീദ് ഖാന്‍