പുജാരക്കും ഹനുമ വിഹാരിക്കും ആവശ്യക്കാരില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പുജാരക്കും ഹനുമ വിഹാരിക്കും ആദ്യ ഘട്ടത്തിൽ ആവശ്യക്കാരില്ല. ഇരുവരുടെയും അടിസ്ഥാന വിലയായ 50 ലക്ഷം മുടക്കാൻ ഒരു ടീമും തയ്യാറായിരുന്നില്ല.

2014ന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ ചേതേശ്വർ പൂജാര കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ഹനുമ വിഹാരി രണ്ട് മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചത്.

Previous articleഫോമില്ലല്ലെങ്കിലും മാക്സ്‌വെല്ലിനായി ലേല യുദ്ധം
Next articleരഞ്ജിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി കേരളം, 115 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് ജയിക്കുവാന്‍ 48 റണ്‍സ്