ഡി വില്ലേഴ്സ് ചെന്നൈയിൽ എത്തി

20210401 092042

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പർ താരം എ ബി ഡിവില്ലേഴ്സ് ചെന്നൈയിൽ എത്തി. ഇന്ന് പുലർച്ച് 4 മണിക്കാണ് ഡി വില്ലേഴ്സ് ചെന്നൈയിൽ വിമാനം ഇറങ്ങിയത്. താരം ആർ സി ബിയുടെ ബയോ ബബിളിൽ ചേരും. ക്വാരന്റൈൻ കിടക്കേണ്ടതിനാൽ ഏഴു ദിവസം കഴിഞ്ഞു മാത്രമെ ഡി വില്ലേഴ്സിന് ടീമിനൊപ്പം പരിശീലനം നടത്താൻ സാധിക്കുകയുള്ളൂ.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം ഇന്ന് ചേരും. കോഹ്ലിയും ക്വാരന്റൈൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇന്ത്യൻ ടീമിന്റെ ബബിൾ വിട്ടതാണ് കോഹ്ലി ക്വാരന്റൈൻ കിടക്കേണ്ടി വരാൻ കാരണം.