ദീപക് ഹൂഡ പഞ്ചാബിലേക്ക്, വരുൺ ചക്രവർത്തി കൊൽക്കത്തയിലേക്ക്

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ദീപക് ഹൂഡയെ  സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്. 50 ലക്ഷം രൂപ മുടക്കിയാണ് താരത്തെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. 40 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാൻ 45 ലക്ഷം രൂപ പറഞ്ഞ് ഡൽഹി സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും 50 ലക്ഷം രൂപക്ക് താരം പഞ്ചാബിൽ എത്തുകയായിരുന്നു.

കഴിഞ്ഞ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന വരുൺ ചക്രവർത്തിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് സ്വന്തമാക്കിയത്. അടിസ്ഥാന വില 40 ലക്ഷമുണ്ടായിരുന്ന താരത്തെ 4 കോടി മുടക്കിയാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. താരത്തെ സ്വന്തമാക്കാൻ റോയൽ ചല്ലഞ്ചേഴ്‌സ് ബാംഗ്ലൂർ ശക്തമായ ശ്രമം നടത്തിയെങ്കിലും 4 കോടി കൊടുത്ത് കൊൽക്കത്ത താരത്തെ സ്വന്തമാക്കുകയായിരുന്നു.

Previous articleഇന്ത്യൻ U19 ടീം ക്യാപ്റ്റൻ 1.90 കോടിക്ക് സൺ റൈസേഴ്സിൽ
Next articleവിറ്റ് പോകാതെ വിഷ്ണു വിനോദ്, യശസ്വി ജൈസ്വാളിനെയും അനുജ് റാവത്തിനെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്