വെടിക്കെട്ട് ബാറ്റിംഗ് നടത്തി ഡി കോക്ക്, പൊരുതാവുന്ന സ്കോർ നേടി മുംബൈ

- Advertisement -

ടോസ് നഷ്ട്ടപെട്ട് രാജസ്ഥാനെതിരെ ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് ബേധപെട്ട സ്കോർ. പുതിയ ക്യാപ്റ്റന് കീഴിൽ ഇറങ്ങിയ രാജസ്ഥാനെതിരെ മുംബൈ ഇന്ത്യൻസ് 5 നഷ്ടത്തിൽ 161 റൺസ് എടുത്തു. സ്ഥിരം ക്യാപ്റ്റനായ രഹാനെയെ പുറത്താക്കിയതോടെ സ്റ്റീവ് സ്മിത്തിന്റ കീഴിലാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങിയത്.

ക്യാപ്റ്റൻ രോഹിത് ശർമയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തകർത്തടിച്ചു ഡി കോക്ക് ആണ് മുംബൈക്ക് മികച്ച സ്കോർ നൽകിയത്. 47 പന്തിൽ 65 റൺസ് എടുത്ത ഡി കോക്കിനെ ശ്രേയസ് ഗോപാൽ ആണ് വീഴ്ത്തിയത്.

34 റൺസ് എടുത്ത സൂര്യ കുമാർ യാദവ് ഡി കോക്കിന് മികച്ച പിന്തുണ നൽകി . അവസാന ഓവറുകളിൽ പൊള്ളാർഡിനു തിളങ്ങാനായില്ലെങ്കിലും വെടിക്കെട്ട് പ്രകടനം നടത്തിയ ഹർദിക് പാണ്ട്യ മുംബൈ സ്കോർ ഉയർത്തി. രാജസ്ഥാൻ റോയൽസിന് വേണ്ടി ശ്രേയസ് ഗോപൽ രണ്ട് വിക്കറ്റ് വീഴ്ത്തി

Advertisement