ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ മത്സരം മാറ്റിവെച്ചു

20210504 112041
- Advertisement -

നാളെ നടൻ നടക്കേണ്ട ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. ഇന്നലെ ചെന്നൈയിൻ ക്യാമ്പിൽ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. എല്ലാ താരങ്ങളും നെഗറ്റീവ് ആയി എങ്കിലും കൊറോണ പകരാൻ സാധ്യത ഉള്ളതിനാൽ സി എസ് കെ ടീം ക്വാരന്റൈനിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ്‌. ഒരാഴ്ച ടീം ക്വാരന്റൈനിൽ ഇരിക്കും. അതുകൊണ്ട് തന്നെ നാളത്തെ മത്സരം നടക്കില്ല.

എന്നാൽ ഇന്ന് നടക്കേണ്ട സൺ റൈസേഴ്സ് ഹൈദരബാദും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം നടക്കും. ഡെൽഹിയിൽ നിന്നുള്ള മത്സരങ്ങൾ എല്ലാം മുംബൈ വാങ്കടയിലേക്ക് മാറ്റാനും ഐ പി എൽ അധികൃതർ ആലോചിക്കുന്നുണ്ട്. ഇപ്പോൾ കൊൽക്കത്ത ക്യാമ്പിലും ചെന്നൈ ക്യാമ്പിലും ആണ് കൊറോണ റിപ്പോർട്ട് ചെയ്തത്‌. ഈ രണ്ടു ടീമുകളെ കൂടാതെ ഡെൽഹി ക്യാപിറ്റൽസും ക്വാരന്റൈനിൽ ആണ്‌.

Advertisement