ചെന്നൈ സൂപ്പര്‍ കിംഗ്സുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്, ഐപിഎല്‍ എന്ന് ആരംഭിച്ചാലും വന്ന് കളിക്കാനായി കാത്തിരിക്കുന്നു

Sports Correspondent

ഐപിഎല്‍ 2020 എപ്പോള്‍ ആരംഭിച്ചാലും വന്ന് കളിക്കാനായി താന്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ച് സാം കറന്‍. ഈ സീസണില്‍ 5.5 കോടി രൂപയ്ക്കാണ് സാം കറനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ ഓള്‍റൗണ്ടര്‍ താരത്തെ സ്വന്തമാക്കിയത്. ഫ്രാഞ്ചൈസി തന്നെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്ന് തന്നെയായാലും താന്‍ കളിക്കുവാന്‍ കാത്തിരിക്കുകയാണെന്ന് സാം കറന്‍ വ്യക്തമാക്കി.

ഏപ്രില്‍ 15നാണ് ടൂര്‍ണ്ണമെന്റ് നടക്കുവാന്‍ ആദ്യം സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയും ലോക്ഡൗണിലേക്ക് നീങ്ങിയതോടെ അതിന് സാധ്യതയില്ലെന്ന് മനസ്സിലാക്കുന്നു. ഓരോ ദിവസവും സ്ഥിതിഗതികള്‍ മാറാവുന്നത് കൊണ്ട് താന്‍ ഫിറ്റായി ഇരിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കിംഗ്സ് ഇലവന്‍ പഞ്ചാബ് മുന്‍ താരം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 7.2 കോടി രൂപയ്ക്കാണ് പഞ്ചാബ് കറനെ സ്വന്തമാക്കിയത്.