ബോൾട്ട് ഫൈനലിൽ കളിക്കുമോ എന്ന് വ്യക്തമാക്കി രോഹിത് ശർമ്മ

Trentboult
- Advertisement -

മുംബൈ ഇന്ത്യൻസിന്റെ പ്രധാന ബൗളർമാരിൽ ഒരാളായ ട്രെന്റ് ബോൾട്ടിന് ഇന്നലെ ഡെൽഹിക്ക് എതിരായ പ്ലേ ഓഫിനിടയിൽ പരിക്കേറ്റിരുന്നു. താരം രണ്ട് ഓവർ മാത്രം എറിഞ്ഞ ശേഷം കളം വിടുകയും ചെയ്തു. ഗ്രോയിൻ ഇഞ്ച്വറി ആണ് എങ്കിലും ഭയപ്പെടേണ്ടത് ഇല്ല എന്നാണ് രോഹിത് ശർമ്മ ഇന്നലെ മത്സര ശേഷം പറഞ്ഞത്. ബോൾട്ടിന്റെ പരിക്ക് സാരമുള്ളത് അല്ല എന്നും മൂന്ന് ദിവസത്തെ വിശ്രമം കൊണ്ട് താരം ഫിറ്റ്നെസ് വീണ്ടെടുക്കും എന്നും രോഹിത് പറഞ്ഞു.

ഫൈനലിൽ ബോൾട്ട് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായിം രോഹിത് പറഞ്ഞു. ഇന്നലെ രണ്ട് ഓവർ മാത്രമെ ബൗൾ ചെയ്തു എങ്കിലും രണ്ട് വിക്കറ്റ് എടുത്ത് ഡെൽഹിയുടെ പ്രതീക്ഷകൾ തുടക്കത്തിൽ തന്നെ തകർക്കാൻ ബൗൾട്ടിനായിരുന്നു. ബോൾട്ടും ബുമ്രയും മുംബൈക്കായി ഗംഭീരമായാണ് പന്ത് എറിയുന്നത് എന്ന് രോഹിത് പറഞ്ഞു. രണ്ട് പേർക്കും വ്യത്യസ്ത ശൈലി ആണ് എന്നത് ടീമിന് വലിയ സഹായമാകുന്നുണ്ട് എന്നും രോഹിത് പറഞ്ഞു.

Advertisement