ഡല്‍ഹി സ്റ്റേഡിയത്തിലെ ക്ലീനറായി എത്തിയ ബുക്കിയെ അറസ്റ്റ് ചെയ്തതായി ബിസിസിഐയുടെ എസിയു തലവന്‍

Sports Correspondent

ഐപിഎലിനിടെ “പിച്ച് സൈഡിംഗിന്” ശ്രമിച്ച ഒരു ബുക്കിയെ അറസ്റ്റ് ചെയ്തതായി അറിയിച്ച് ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് ചീഫ് ഷബീര്‍ ഹുസ്സൈന്‍ ഷെക്കാദം ഖാണ്ഡവവാല. ഡല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയിത്തിലെ ക്ലീനറുടെ വേഷത്തിലായിരുന്നു ഈ വ്യക്തി എത്തിയതെന്നാണ് ചീഫ് പറഞ്ഞത്.

ഈ സീസണില്‍ അഞ്ച് മത്സരങ്ങളാണ് ഡല്‍ഹിയിലെ സ്റ്റേഡിയത്തില്‍ നടന്നത്. നേരത്തെ ഡല്‍ഹി പോലീസ് ഫേക്ക് അക്രഡിഷനുള്ള രണ്ട് വ്യക്തികളെ പിടിച്ചിരുന്നു. മേയ് 2ന് രാജസ്ഥാനും സണ്‍റൈസേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇത്.

അടച്ചിട്ട് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുന്നതിനാലാണ് വേഗത്തില്‍ ഇത്തരം സംശയമുള്ള ആളുകളെ പിടിക്കാന്‍ പറ്റുന്നതെന്നും കാണികള്‍ കൂടിയെത്തുമ്പോള്‍ അത് സാധ്യമാകില്ല എന്നും ഷബീര്‍ വ്യക്തമാക്കി.