കോട്‌ലര്‍ നൈലിനെയും മുഹമ്മദ് സിറാജിനെയും സ്വന്തമാക്കി ബാംഗ്ലൂർ

- Advertisement -

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഓസ്ട്രലിയൻ ഫാസ്റ്റ് ബൗളർ കോട്‌ലര്‍ നൈലിനെയും  യുവ ഇന്ത്യൻ ബൗളർ മുഹമ്മദ് സിറാജിനേയും സ്വന്തമാക്കി ബാംഗ്ലൂർ. കോട്‌ലര്‍ നൈലിനെ 2 കോടി 20 ലക്ഷം കൊടുത്താണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. കിങ്‌സ് ഇലവൻ പഞ്ചാബിൽ നിന്നുള്ള ശക്തമായ വെല്ലുവിളി മറികടന്നാണ് താരത്തെ ബാംഗ്ലൂർ സ്വന്തം ടീമിൽ എത്തിച്ചത്. കഴിഞ്ഞ തവണ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു.

മുഹമ്മദ് സിറാജിനെ 2 കോടി 60 ലക്ഷം മുടക്കിയാണ് ബാംഗ്ലൂർ ടീമിലെത്തിച്ചത്. സിറാജിനു പിറകിൽ കിങ്‌സ് ഇലവൻ പഞ്ചാബും ചെന്നൈ സൂപ്പർ കിങ്‌സും വല വിരിച്ചിരുന്നെങ്കിലും ബാംഗ്ലൂർ മികച്ച തുക കൊടുത്ത് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ഈ താരം കഴിഞ്ഞ തവണ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു. അടുത്ത കഴിഞ്ഞ ശ്രീലങ്കകെതിരായ ടി20 മത്സരത്തിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement