“അക്സർ പട്ടേലെന്ന ഓൾറൗണ്ടർ ഡെൽഹിക്ക് മുതൽക്കൂട്ടായി”

Axarpateldccsk

അക്സർ പട്ടേലിന്റെ ഓൾറൗണ്ട് മികവ് ഡെൽഹി ക്യാപിറ്റൽസിന് തുണയായെന്ന് ശിഖർ ധവാൻ. ഐപിഎല്ലിലെ കന്നി സെഞ്ചുറി നേടി ഡെൽഹി ക്യാപിറ്റൽസിനെ ജയത്തിലേക്ക് നയിച്ചതിന് ശേഷമാണ് താരത്തിന്റെ പ്രതികരണം. ഒരു പന്ത് ബാക്കി നിൽക്കെയാണ് 180 റൺസ് എന്ന ചെന്നൈയുടെ സ്കോറിനെ പിന്തുടർന്ന് 5 വിക്കറ്റ് ജയം ഡെൽഹി ക്യാപിറ്റൽസ് നേടിയത്.

അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്നെങ്കിലും ജഡേജയെ മൂന്ന് സിക്സ് അടിച്ച് അക്സർ പട്ടേൽ ഡെൽഹി ക്യാപിറ്റൽസിനെ ജയത്തിലേക്ക് കൈ പിടിച്ച് കയറ്റി. നാല് ഓവറിൽ 23 റൺസ് മാത്രം നൽകിയ അക്സർ പട്ടേൽ ബാറ്റ് കൊണ്ടും കൊടുങ്കാറ്റായപ്പോൾ ഡെൽഹി ക്യാപിറ്റൽസ് ജയിക്കുകയായിരുന്നു. വളരെ എക്ണോമിക്കലായി പന്തെറിയുകയും ബാറ്റ്കൊണ്ട് ടീമിനെ വിഷമഘട്ടത്തിൽ സഹായിക്കുകയും ചെയ്യുന്ന അക്സർ പട്ടേൽ ഡെൽഹിക്ക് ഒരു മുതൽക്കൂട്ട് തന്നെയാണെന്ന് ധവാൻ കൂട്ടിച്ചേർത്തു. നിലവിൽ 9 മത്സരങ്ങളിൽ നിന്നും 14 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ഡെൽഹി ക്യാപിറ്റൽസ്.

Previous articleഅവസാന ഓവർ എറിയാൻ ബ്രാവോ ഫിറ്റ് ആയിരുന്നില്ല : മഹേന്ദ്ര സിംഗ് ധോണി
Next articleബ്രാവോ ഒരാഴ്ച പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന