പഞ്ചാബിനെ വട്ടം കറക്കി രവിചന്ദ്രന്‍ അശ്വിന്‍

Sports Correspondent

പവര്‍പ്ലേയില്‍ അധികം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കാമെന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സ്വപ്നങ്ങളെ തകര്‍ത്ത് രവിചന്ദ്രന്‍ അശ്വിന്‍. താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് റണ്‍സ് മാത്രം വിട്ട് നല്‍കി അശ്വിന്‍ രണ്ട് വിക്കറ്റ് നേടുകയായിരുന്നു. കരുണ്‍ നായരെയും നിക്കോളസ് പൂരനെയുമാണ് താരം പുറത്താക്കിയത്.

മുന്‍ പഞ്ചാബ് നായകന്‍ ആയിരുന്ന അശ്വിന്‍ അക്ഷരാര്‍ത്ഥത്തില്‍ പഞ്ചാബിനെ വട്ടം കറക്കുകയായിരുന്നു. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ താരം ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് കളത്തില്‍ നിന്ന് പോയി. 6 ഓവര്‍ അവസാനിക്കുമ്പോള്‍ 35/3 എന്ന നിലയിലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്.