സാം കറന് പകരം സി പി എൽ ഫൈനലിലെ ഹീറോ ഡൊമനിക് ഡ്രേക്സ് ചെന്നൈക്ക് ഒപ്പം

20211007 002140

പരിക്കേറ്റ് പുറത്തായ സാം കറന് പകരം വെസ്റ്റിൻഡീസ് ഓൾ റൗണ്ട് ഡൊമനിക് ഡ്രേക്സ് ചെന്നൈ സൂപ്പർ കിംഗ്സ് സ്ക്വാഡിൽ എത്തി. ഈ കഴിഞ്ഞ സി പി എൽ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയിരുന്നു ഡ്രേക്സ്. അന്ന് 24 പന്തിൽ 48 റൺസ് എടുത്ത് സി പി എൽ കിരീടം ഉയർത്താൻ താരത്തിനായിരുന്നു.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഡൊമിനിക് ഡ്രേക്ക്സ് 25 ലിസ്റ്റ് എ, 19 ടി20 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇടങ്കയ്യൻ ഓൾറൗണ്ടർ രണ്ട് ഫോർമാറ്റുകളിലായി യഥാക്രമം 26, 20 വിക്കറ്റുകളും വീഴ്ത്തി. ഇനി ചെന്നൈയ്ക്ക് പ്ലേ ഓഫിന് മുമ്പ് ഒരു ഗ്രൂപ്പ് മത്സരമാണ് അവശേഷിക്കുന്നത്. ഫിഡൽ എഡ്വേര്‍ഡ്സ്, ഷെൽഡൺ കോട്രൽ, രവി രാംപോള്‍ എന്നിവരായിരുന്നു ചെന്നൈയുടെ പരിഗണനയിൽ ഉണ്ടായിരുന്ന താരങ്ങള്‍. അവസാനം അവർ ഡ്രേക്സിനെ തിരഞ്ഞെടുക്കുക ആയിരുന്നു.

Previous articleമാക്സിയുടെ റണ്ണൗട്ടിന് ശേഷം ആര്‍സിബിയുടെ വീഴ്ച, സൺറൈസേഴ്സിന് നാല് റൺസ് ജയം
Next articleഇറ്റലിയുടെ കുതിപ്പിന് അവസാനം, അസൂറികളെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ