ഐ പി എൽ തൽക്കാലം നിർത്തിവെക്കാൻ സാധ്യത

20210501 005106
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് തൽക്കാലത്തേൽക് നിർത്തിവെക്കാൻ സാധ്യത. രണ്ടു ടീമുകളിൽ കൊറോണ വ്യാപനം ഉണ്ടായതിനെ തുടർന്ന് ഉണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഐ പി എൽ നിർത്തിവെക്കാൻ ആലോചനകൾ നടക്കുന്നു. ഇന്നത്തെ സൺ റൈസേഴ്സ് ഹൈദരബാദും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനു ശേഷമാകും തൽക്കാലം ഐ പി എൽ നിർത്തിവെക്കുക.

നാളെ നടക്കേണ്ട ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള മത്സരം ഇതിനകം തന്നെ മാറ്റിവെച്ചിട്ടുണ്ട്. ഇപ്പോൾ ഡെൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾ ക്വാരന്റൈനിൽ ആണ്. ആ ക്വാരന്റൈൻ അവസാനിച്ച ശേഷം മാത്രം മത്സരങ്ങൾ നടത്താം എന്നാണ് അധികൃതർ ആലോചിക്കുന്നത്‌. മത്സരങ്ങൾ മുംബൈ വാങ്കട സ്റ്റേഡിയത്തിലേക്ക് മാറ്റാനും ആലോചനകൾ നടക്കുന്നുണ്ട്.

Advertisement