മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഐപിഎല്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് അറിയിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിേയേഷന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്നു.
സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഐപിഎലിനെ ലോക്ക്ഡൗണ്‍ ബാധിക്കില്ല എന്ന ഉറപ്പ് തന്നിട്ടുണ്ടെന്നും എന്നാല്‍ ഐപിഎല്‍ അല്ലാത്ത എല്ലാ ക്രിക്കറ്റിംഗ് ആക്ടിവിറ്റികളും നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നാണ് അറിയുന്നതെന്നും എംസിഎ ഭാരവാഹി പറഞ്ഞു.
ഐപിഎല്‍ ടീമുകള്‍ക്ക് പരിശീലനം നടത്താമെന്നും താരങ്ങള്‍ ബോ സുരക്ഷിതമായ ബബിളില്‍ കഴിയുന്നതിനാലാണ് ഇതെന്നും എംസിഎ അറിയിച്ചു. മഹാരാഷ്ട്രയില്‍ 10 മത്സരങ്ങളാണ് ഐപിഎലിന്റെ ഭാഗമായി നടക്കാനിരിക്കുന്നത്. മത്സരങ്ങളെല്ലാം മുംബൈയില്‍ ആണ് നടക്കുക.