ഐ.പി.എൽ ശ്രീലങ്കയിലോ യു.എ.ഇയിലൂടെ നടക്കാൻ സാധ്യതയേറി

Staff Reporter

കൊറോണ വൈറസ് ഇന്ത്യയിൽ പടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ശ്രീലങ്കയിൽ വെച്ചോ യു.എ.എയിൽ വെച്ചോ നടക്കാനുള്ള സാധ്യതയേറി. ബി.സി.സി. പ്രതിനിധിയാണ് നിലവിൽ ഇന്ത്യക്ക് പുറത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാനുള്ള സാധ്യത കൂടുതലുണ്ടെന്ന് പറഞ്ഞത്.

ഇതുവരെ ഐ.പി.എല്ലിന്റെ വേദിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും എന്നാൽ ഈ വർഷം ഐ.പി.എൽ ഇന്ത്യക്ക് പുറത്ത് നടക്കാനുള്ള സാധ്യത കൂടുതലാണെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. നിലവിൽ ഇന്ത്യയിലെ സാഹചര്യം ഇത്രയും ടീമുകളെ ഒന്നോ രണ്ടോ വേദിയിൽ വെച്ച് മത്സരം നടത്താൻ കഴിയുന്ന രീതിയിൽ അല്ലെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

ശ്രീലങ്കയിലോ യു.എ.ഇയിലോ വെച്ച് ഐ.പി.എൽ നടത്തുന്ന കാര്യം തീരുമാനിക്കണമെന്നും ഓരോ രാജ്യത്തെയും കൊറോണ വൈറസിന്റെ വ്യപ്തി അനുസരിച്ച് വേദി തീരുമാനിക്കുമെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.