മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് തുടങ്ങിയ ഐപിഎൽ ഫ്രാഞ്ചൈസികൾ ഇസിബി നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻ്റായ ദി ഹണ്ട്രഡിൽ ടീമുകൾക്ക് ആയി ബിഡ് സമർപ്പിച്ചിട്ടുണ്ട്. ജിഎംആർ ഗ്രൂപ്പും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സഹ ഉടമയായ അവ്‌റാം ഗ്ലേസറും ടീമിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഒക്ടോബർ 18-നുള്ള സമയപരിധിക്കുള്ളിൽ ലേലം വിളിക്കും. ഭൂരിപക്ഷ നിയന്ത്രണം നിലനിർത്തിക്കൊണ്ടുതന്നെ എട്ട് ഫ്രാഞ്ചൈസികളിലും 49% ഓഹരി ECB വാഗ്ദാനം ചെയ്യുന്നു, 2025-ൻ്റെ തുടക്കത്തോടെ നിക്ഷേപകരെ അന്തിമമാക്കാൻ പദ്ധതിയിടുന്നു.
നിരവധി ഐപിഎൽ ടീമുകൾ ദി ഹണ്ട്രഡിൽ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പഞ്ചാബ് കിംഗ്‌സ് അതിൽ നിന്ന് ഇപ്പോൾ ഒഴിവായിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സും CVC ക്യാപിറ്റൽ പാർട്‌ണേഴ്‌സും ബിഡ് സമർപ്പിച്ചിട്ടുണ്ടോ എന്നതിന് സ്ഥിരീകരണവും ഇല്ല.