ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മഞ്ഞുവീഴ്ച കാരണം ഉണ്ടാകുന്ന ഡ്യൂവിന്റെ സ്വീധീനം കുറയ്ക്കുന്നതിന് ആയി ഇനി വൈകുന്നേരത്തെ മത്സരങ്ങളിൽ രണ്ട് ബോൾ സംവിധാനം നടപ്പിലാക്കും. മാർച്ച് 20 ന് നടന്ന ക്യാപ്റ്റൻമാരുടെ യോഗത്തിൽ എടുത്ത തീരുമാനത്തിൽ, രണ്ടാം ഇന്നിംഗ്സിൻ്റെ പത്താം ഓവറിന് ശേഷം ടീമുകൾക്ക് പുതിയ പന്ത് അഭ്യർത്ഥിക്കാൻ അവസരമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു.

ഈ നിയമം ആദ്യ ബാറ്റു ചെയ്യുന്നതും ആദ്യം ബൗൾ ചെയ്യുന്നതിലും തമ്മിലുള്ള വ്യത്യാസം ഒഴിവാക്കാൻ സഹായിക്കും. ഡ്യൂ കാരണം പലപ്പോഴും രണ്ടാം ഇന്നിങ്സിൽ ബൗളർമാർക്ക് പന്തെറിയാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടായിരുന്നു. ഇതോടൊപ്പം, ബിസിസിഐ ഉമിനീർ ഉപയോഗ നിരോധനവും നീക്കി.
IPL 2025 മാർച്ച് 22 ന് ആരംഭിക്കും, നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈഡൻ ഗാർഡൻസിൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.