ഐ പി എൽ സീസണ് ഇന്ന് തുടക്കം, ആദ്യ മത്സരത്തിൽ KKR vs RCB

Newsroom

Picsart 25 03 21 21 35 42 410
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഐ പി എൽ സീസണ് തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) നേരിടും. ഈ സീസണിൽ ഇരു ടീമുകളും പുതിയ ക്യാപ്റ്റൻമാരുടെ കീഴിലാണ് കളിക്കുന്നത്. കെകെആറിനെ നയിക്കുന്നത് അജിങ്ക്യ രഹാനെയും ആർസിബിയെ നയിക്കുന്ന രജത് പാട്ടിദാറും ആണ്.

1000114101

ആർസിബിയ്‌ക്കെതിരെ 34 മത്സരങ്ങളിൽ 20 എണ്ണവും വിജയിച്ച കെകെആറിന് ഹെഡ്-ടു-ഹെഡിൽ നല്ല റെക്കോർഡ് ഉണ്ട്. 2022ൽ ആണ് ആർസിബി അവസാനമായി കെകെആറിനെ പരാജയപ്പെടുത്തിയത്. ടി20 ഇൻ്റർനാഷണലിൽ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്‌ലി ആകും ഇന്ന് ശ്രദ്ധാകേന്ദ്രം.

ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും, ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ടോസ് നടക്കും. ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ലഭ്യമാണ്. മ് സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണവും ചെയ്യും. ഇന്നത്തെ കളിക്ക് മഴയുടെ ഭീഷണിയുണ്ട്.