ക്രിക്കറ്റിൽ നിന്ന് ഇപ്പോൾ പരിക്ക് കാരണം വിട്ടുനിൽക്കുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 2025 ഐപിഎൽ ടൂർണമെന്റിലേക്ക് തിർച്ചുവരാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം സ്റ്റാർ പേസർ ഇതുവരെ ഒരു മത്സരവും കളിച്ചിട്ടില്ല.

ഇപ്പോൾ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും താരം പുറത്തായിട്ടുണ്ട്. കമ്മിൻസ് ഇപ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഐപിഎല്ലിൽ കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും കമ്മിൻസിന്റെ ലക്ഷ്യം.