ഐപിഎല്ലിൽ അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ചുറി!!

Newsroom

Abhishek


ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ്. വെറും 40 പന്തുകളിൽ നിന്നാണ് അഭിഷേക് ശർമ്മ തകർപ്പൻ സെഞ്ചുറി നേടി.

Picsart 25 04 12 22 37 45 400


പഞ്ചാബ് ഉയർത്തിയ 245 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദ് 13 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന ശക്തമായ നിലയിലാണ്. ഇതുവരെ അഭിഷേക് ശർമ്മ 6 സിക്സറുകളും 11 ഫോറുകളും അടിച്ചു കൂട്ടിയിട്ടുണ്ട്. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ ആക്രമിച്ചു കളിക്കുന്ന ഒരു മിന്നുന്ന ബാറ്റിംഗ് പ്രകടനമാണ് യുവതാരം കാഴ്ചവെച്ചത്.


അഭിഷേക് ശർമ്മയ്ക്ക് മികച്ച പിന്തുണയുമായി ട്രാവിസ് ഹെഡ് മറുവശത്തുണ്ടായിരുന്നു. ഹെഡ് 37 പന്തിൽ നിന്ന് 66 റൺസ് എടുത്താണ് പുറതതായത്. ഇപ്പോൾ ക്ലാസനാണ് അഭിഷേകിനൊപ്പം ഉള്ളത്.

വീഡിയോ: