ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആരംഭിക്കും, ടൂർണമെന്റിൽ ഇത്തവണ നാല് മലയാളി താരങ്ങളുമുണ്ട്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി തുടരുന്നു, കേരള രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബി ഇത്തവബ്ബ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ്.

മുമ്പ് മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്ന വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്‌സ് ആണ് ഇത്തവണ സ്വന്തമാക്കിയത്.
പെരിന്തൽമണ്ണയിൽ നിന്നുള്ള 23 കാരനായ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് ₹30 ലക്ഷത്തിന് ലേലത്തിൽ സ്വന്തമാക്കിയിരുന്നു. വിഘ്നേഷിന്റെ പ്രകടനങ്ങളും മലയാളികൾ ഉറ്റു നോക്കും.