കമ്രാന്‍ അക്മലിനു മറുപടിയുമായി ഇന്‍സി

Sports Correspondent

തന്നെ ടീമിലേക്ക് പരിഗണിക്കാത്തില്‍ ക്ഷുഭിതനായി താന്‍ ഇനി എന്താണ് ചെയ്യേണ്ടത്, സ്വയം ബാറ്റ് കൊണ്ട് തല്ലണോ അതോ തന്റെ കിറ്റ് കത്തിക്കണമോയെന്ന് ചോദിച്ച കമ്രാന്‍ അക്മലിനു മറുപടിയുമായി പാക്കിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റി തലവനായ ഇന്‍സമാം ഉള്‍ ഹക്ക്. നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും തന്നെ തിരഞ്ഞെടുക്കാത്തതില്‍ ഇനി എന്ത് ചെയ്താണ് സെലക്ടര്‍മാരുടെ ശ്രദ്ധ താന്‍ നേടേണ്ടതെന്ന് ചോദിച്ച കമ്രാന്‍ അക്മലാണ് സ്വയം ശിക്ഷിക്കേണ്ടതിനെക്കുറിച്ച് ചോദിച്ചത്.

അതേ സമയം ഇന്‍സമാമിന്റെ മറുപടി, തന്റെ ചുമതല കളിക്കാരെ തിരഞ്ഞെടുക്കുക എന്നതാണെന്നും അല്ലാതെ അവര്‍ ബാറ്റ് കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് സ്വയം ശിക്ഷിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് പറയുകയല്ലെന്നുമായിരുന്നു.