പരിക്ക് മൂലം പേസർ ആകാശ് ദീപ് ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയിൽ കളിക്കില്ല. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ നടുവേദന നേരിട്ട ആകാശ് ദീപ് പരമ്പരയിൽ ഇടംപിടിക്കാൻ സാധ്യതയില്ല. ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് ബൗളർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ ഇന്ത്യയുടെ പ്രധാന കളിക്കാരനായ ജസ്പ്രീത് ബുംറയ്ക്കും പരിക്കേറ്റിരുന്നു. അദ്ദേഹത്തിൻ്റെ അഭാവവും ഇന്ത്യൻ നിരയ്ക്ക് പ്രഹരമാകും.
വെറ്ററൻ പേസർ മുഹമ്മദ് ഷമി തൻ്റെ തിരിച്ചുവരവിന് ഒരുങ്ങുന്നു എന്നതാണ് ഇന്ത്യയുടെ ആശ്വാസം. നീണ്ട പരിക്കിൽ നിന്ന് കരകയറിയ ശേഷം, രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ ആഭ്യന്തര ടൂർണമെൻ്റുകളിൽ പ്രകടനം നടത്തി ഷമി അടുത്തിടെ ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്.
ജനുവരി 22 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പര ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് നിർണായക തയ്യാറെടുപ്പായി മാറും. പരമ്പരയ്ക്കുള്ള ടീമിനെ ജനുവരി 12ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.